Sunday, 4 June 2017

ഇരുൾ വീഴും മുമ്പെ

"നല്ല സുഖാ നമ്മളൊന്നും ചെയ്യണ്ട ചുമ്മാ കിടന്നാ മതി ബ്രഡും മുട്ടയുമൊക്കെ ബെഡിൽ കൊണ്ടത്തരും "

" ഉം എനിക്കും പോണം"

മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയി വന്ന ചേച്ചിടെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് തങ്കു പറഞ്ഞു.

"ഡാ തങ്കൂ; മാമൻ പറഞ്ഞു നാളെ എന്നെ എന്റെ വീട്ടിൽ കൊണ്ടാവാന്ന് "

"അയ്യോ ഇച്ചേച്ചി പോയാ തങ്കു ഒറ്റക്കാവില്ലേ?"

" മാമി ലീവെടുക്കും, പിന്നെ എന്നെ വേഗം തിരിച്ച് കൊണ്ടരുന്നാ പറഞ്ഞേ ! "

"എവിടാ ഇച്ചേച്ചിടെ വീട്?"

" ഉം.... അങ്ങ് ദൂരയാ ... ബസ്സിൽ പോണം...... ഒത്തിരി ദൂരെ ..... പിന്നെ വളവിന്റെ അടുത്തുള്ള കടയിൽ എത്തിയാ അവിടെ ചോദിച്ചാ മതി പറഞ്ഞു തരും."

" ആണോ ശരി ഇനി ഇച്ചേച്ചി വന്നില്ലേൽ തങ്കുമോൻ വരാം."

ആ നാലു വയസ്സുകാരനെ കെട്ടിപിടിച്ച് കൊണ്ട് ആ പന്ത്രണ്ടു വയസ്സുകാരി ചോദിച്ചു " തങ്കു വര്യോ ?"

"ഉം ... തങ്കു വരും."

ഏത് വളവിലെ കടയിലാണ് ചോദിക്കേണ്ടതെന്ന് വേവലാതിപെടാതെ ആ നാലു വയസ്സുകാരനും , തങ്കു തന്നെ കൂട്ടാൻ വരുമെന്ന ഉറപ്പിൽ ആ പന്ത്രണ്ടു വയസ്സുകാരിയും നിഷ്കളങ്ക ബാല്യത്തിന്റെ ഊഷ്മളതയെ വാരി പുതച്ച് അവരവരുടെ കൊച്ചുസ്വപ്നങ്ങളിലേക്ക് ഒന്നിച്ച് നടന്നു പോയി.

*          *            *       *         *      *           *

" ന്നാലും... " അയാൾ മലന്നു കിടന്നു ദീർഘ നിശ്വാസം വിട്ടു.

" ഒരെന്നാലുമില്ല; അവളെ എനിക്ക് ഒരു സഹായത്തിനെന്നും പറഞ്ഞല്ലേ കൊണ്ട് വന്നെ ?? ഇപ്പം എന്തായി !! അവളെ കൂടി ഞാൻ നോക്കണം പകലു മുഴുവൻ ഓഫീസിലെ  യുദ്ധo കഴിഞ്ഞ് ...... എന്നെ കൊണ്ട് വയ്യ. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ഒരു ടെസ്റ്റ് കൂടി വേണ്ടി വരുമെന്ന് ..... പനി മാറിയെന്നത് സത്യം .... ഈ ടെസ്റ്റ് നെഗറ്റിവ് ആയതുകൊണ്ട് രക്ഷപെട്ടു. അടുത്തെതെങ്ങാനും പോസിറ്റിവ് ആയാലോ .........കൊറോണ ..... ഇൻഷുറൻസ് പോലും കിട്ടില്ല ....വീട്ട് ചെലവിന് കാശില്ല അപ്പോഴാണ് .............നാളെ പുലർച്ചേ തന്നെ തിരിച്ചോളൂ എന്നാലെ ഇരുൾ വീഴും മുമ്പേ എത്തേണ്ടിടത്ത് എത്തിച്ചേരൂ"

അവളുടെ വാക്കുകളെപ്പോലെ മേൽക്കൂരയിൽ കറങ്ങി കൊണ്ടിരുന്ന ഫാനും ജീവിതച്ചൂടിന്റെ ആവി നിറഞ്ഞ ആ കൊച്ചു മുറിയുടെ അന്തരീക്ഷത്തെ കീറി മുറിച്ച് തള്ളി കൊണ്ടിരുന്നു.

" ശരിയാണ് അവൾക്ക് സഹായമാവട്ടെ എന്നോർത്തു തന്നെയാണ് ആ മോളുടെ ദാരിദ്ര്യത്തെ വില പേശി അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത് "

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് തിരിഞ്ഞു കിടന്ന അവന്റെ ചുണ്ടുകൾ ആവർത്തിച്ചു

"എന്നാലെ ഇരുൾ വീഴും മുമ്പേ എത്തേണ്ടിടത്ത് എത്തിച്ചേരൂ"

.............മുറിയുടെ ഇരുണ്ട കോണുകളിൽ നിന്ന് ആരൊക്കെയോ ചോദിക്കുന്നത്  പോലെ അയാൾക്ക്‌ തോന്നി 

"എവിടെ എത്തി ചേരാൻ ........ എവിടെയാണ് ഇരുൾ വീഴാൻ പോകുന്നത് ?.............? "

തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളുടെ  മുന്നിൽ ബാല്യത്തിന്റെ കൗതുകങ്ങൾ എപ്പോഴും മഴവില്ലു തീർക്കുന്ന രണ്ടു  മുഖങ്ങൾ  തെളിഞ്ഞു .ഒരു ചേച്ചിയുടെ ,ഒരു കളിക്കൂട്ടുകാരിയുടെ കൂട്ട് മാത്രം എപ്പോഴുo ആഗ്രഹിക്കുന്ന ആ  കുഞ്ഞനിയൻറെ ; അവനെ എന്തിലും അധികം സ്നേഹിക്കുന്ന ആ ഇച്ചേച്ചിയുടെ ......... 

                                       സുഭദ്രവുo സ്വസ്ഥവുമായ ഭാവിയിലേക്ക് മത്സരിച്ചോടുന്ന അതിപക്വമായ  മനസ്സുകളിലോ? എവിടെയാണ് ഇരുൾ വീഴാൻ പോകുന്നത് ?അപ്പോഴും ജീവിത യാഥാർത്ഥ്യങ്ങൾ വിങ്ങി നിറഞ്ഞ ആ മുറിയുടെ ഇരുണ്ട കോണുകളിൽ  നിന്ന് ആരൊക്കെയോ പിറുപിറുത്തു  കൊണ്ടേയിരുന്നു .

"ഇരുൾ വീഴും മുമ്പേ ................ഇരുൾ വീഴും മുമ്പേ...........ഇരുൾ വീഴും മുമ്പേ!!"

Thursday, 20 October 2016

ഉണ്ടപൊരിയും അരി നുറുക്കും

പതിവു പോലെ വിശപ്പിന്റെ വിളി ആണ്  എന്നെ  ഉന്നതങ്ങളിൽ നിന്നു  താഴേക്ക്  ഇറങ്ങി വരാൻ പ്രേരിപ്പിച്ചത്. മുകളിൽ എന്റെ ബെഡ്‌റൂമിൽ അടച്ചിട്ടു  ഇരുന്നു  അറിയാൻ പാടില്ലാത്ത വല്ലൊരുടേം ഗീർവാണം കേൾക്കുക, അല്ലെങ്കിൽ എന്റെ ദുരിത കഥ വല്ലോരേം കേൾപിക്ക, (ഇംഗ്ലീഷിൽ ചാറ്റിങ്  എന്ന്  പറയും )വിവിധ ഭാഷയിൽ ഉള്ള  സിനിമകൾ കണ്ടു തീർക്കുക, നോവലുകൾ, വാരികകൾ (ഇക്കിളിയും ഇക്കിളി ഇല്ലാത്തതും ) വായിച്ചു തീർക്ക എന്നിങ്ങനെ വളരെ  സുപ്രധാന പെട്ട കാര്യങ്ങൾ ഒറ്റക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു  ഈ  ഞാൻ. 

എന്തായാലും താഴെ  വന്നു നോക്കിയപ്പോൾ ചോറ്  വിളമ്പിയിട്ടില്ല,  മുൻ വാതിൽ  തുറന്നു  കിടക്കുന്നു. ഈ  അമ്മക്കും അച്ഛനും  ഒരു  ഉത്തരവാദിത്യ ബോധമോ, സ്നേഹമോ ഇല്ല  എന്ന്  മനസിലാക്കി" അമ്മേ..... " ന് നീട്ടി  വിളിച്ചോണ്ട്  അടുക്കളയിലും പിന്നാപുറത്തും പോയി നോക്കി

ങേഹേ  ഒരു  അനക്കവും  ഇല്ല. നല്ല  ദേഷ്യം വരുന്നത് അടക്കി പിടിച്ചു വീണ്ടും  അകത്തു  വന്നപ്പോൾ  ആണ്  താഴത്തെ ബെഡ്‌റൂമീന് അടക്കി  പിടിച്ച സംസാരം കേക്കുന്നു. മെല്ലെ  ചെന്ന്  വാതിൽ  തുറന്നു നോക്കിയപ്പോൾ  അച്ഛൻ  താടിക്കു  കൈയ്യും  കൊടുത്തു കട്ടിലിൽ  ഇരിക്കുന്നു  അമ്മ  കാര്യമായി  എന്തോ  തിരയുന്നു. അലമാരി എല്ലാം തുറന്നു  കിടക്കുന്നു.

കൊണ്ട് പിടിച്ച തെരച്ചിലിനിടയിൽ  ഞാൻ  വന്നത് രണ്ടു  പേരും അറിഞ്ഞിട്ടില്ല. വളരെ  ഗൗരവത്തിൽ  ഒരു  വമ്പൻ നിശ്വാസത്തിന്റെ അകമ്പടിയോടെ അച്ഛൻ  പറഞ്ഞു

"നീ നോക്കി  സമയം കളയണ്ട   ഇനി  പൊട്ടിക്ക തന്നെ "

തല കുലുക്കി കൊണ്ട്  അമ്മ കയ്യിലിരുന്ന ബാഗ്  അലമാരിയിൽ തിരിച്ചു  വെച്ചു.
കട്ടിലിനരികിൽ ഉള്ള  മേശയിൽ നിന്നും  കുഞ്ചി എടുത്തു കൊണ്ട് വന്നു തറയിൽ ഉടച്ചു. ഉറങ്ങി കിടന്നിരുന്ന ചില്ലറകൾ എല്ലാം കണ്ട വഴിയേ ഓടി പുറകെ അച്ഛനും അമ്മയും. കട്ടിലിന്റെ അടിയിൽ  മേശയുടെ അടിയിൽ അങ്ങനെ രണ്ടു പേരും കേറി ഇറങ്ങി ഓടി പോയ ചില്ലറകളെ എല്ലാം  വീണ്ടും അവരുടെ കനത്ത അധികാര പരിധിയിൽ കൊണ്ട്  വന്നു.  രണ്ടു പേരും  കുന്തിച്ചിരുന്നു  ചില്ലറ  എണ്ണാൻ തുടങ്ങി. 

ഇത്രയും ആയപ്പോഴേക്കും എന്താണ്  നടന്നോണ്ടു ഇരിക്കുന്നത് എന്നുള്ള ആകാംക്ഷ എന്റെ വിശപ്പിനെ തല്ലി കെടുത്തിയിരുന്നു.

"കിട്ടി  ഇത്രേം മതി ആവും "

എന്നും  പറഞ്ഞു  എഴുന്നേറ്റ  അച്ഛൻ എന്നെ  കണ്ടു ഒരു  സൈക്കിളിനു വീണ  ചിരിയും  സമ്മാനിച്ച് പുറത്തേക്കു  നടന്നു  അച്ഛന്റെ  പുറകെ ഞാനും .

അപ്പോഴാണ്  പുറത്തു  മുറ്റത്തു  നിന്ന  ച്വറുപ്പക്കാരനെ  ഞാൻ  ശ്രെധിച്ചത്. ആശാന്റെ കാലിന്റെ അടുത്ത് ഇരുന്ന  കറുത്ത  ബാഗും  അതിൽ  ഇരിക്കുന്ന  പലവക  സാധങ്ങളും  കണ്ടപ്പോൾ  എനിക്ക്  സംഗതി  മനസിലായി.

സോറി  എന്നും  പറഞ്ഞു  കാശ്  കൊടുക്കുന്ന  അച്ഛനോട്  തോന്നിയ  ദേഷ്യവും  തിരിച്ചു  വന്ന  വിശപ്പിന്റെ  ശക്തി കൊണ്ടും  ഞാൻ നിമിഷാർത്ഥത്തിൽ ഊണുമേശക്ക്  അരികിൽ  എത്തി. ദാ  ഇരിക്കുന്നു  രണ്ടു പൊതി ഒന്ന്  ഉണ്ടപൊരി  രണ്ടാമത്തെ  അരി നുറുക്ക്.തീരെ  സമയം  കളയാതെ  ഞാൻ  ഒരു  പൊതി  പൊട്ടിച്ചു.

"മക്കള്  അത്  തിന്നണ്ട, അച്ഛൻ  വേറെ  നല്ലതു  വാങ്ങി  തരാം ഇതു  കൊള്ളില്ല "
പൊട്ടിച്ച പൊതി  പിടിച്ചു  വാങ്ങി കൊണ്ട്  പതിഞ്ഞ  ശബ്ദത്തിൽ  അച്ഛൻ പറഞ്ഞു. 

"പിന്നെ  എന്തിനാ  ഇതു  വാങ്ങിയേ ?"
കുറച്ചു  ഉച്ചത്തിൽ  തന്നെ  ഞാൻ  ചോദിച്ചു

"പതുക്കെ  പറ  ആ  പയ്യൻ  കേക്കും " അച്ഛന്റെ  മറുപടി  തുടർന്നു "മോനെ  പോലെയുള്ള  പിള്ളേര് അല്ലേ അവരും  ഞങ്ങൾ  എന്ദെലുമൊക്കെ വാങ്ങും. നീ  ഇതു  ആ  സ്റ്റോർ റൂമിലേക്ക്  വെച്ചെക്കു '

പ്ലാസ്റ്റിക് പൊതികളും  എടുത്തു  സ്റ്റോർ  റൂമിൽ  ചെന്ന  ഞാൻ  കണ്ടത്  ഇതു  പോലെ പൊട്ടിക്കാതെ  കുറേ  പൊതികൾ  ആണ് . ഇത്  വാങ്ങാൻ  ആണോ  ഈ  പുകില് മുഴുവൻ  കൂടിയേ?കുഞ്ചി  പൊട്ടിച്ചേ ? എന്നൊക്കെ ആലോചിച്ചു  കൊണ്ട്  തിരിച്ചു  വന്ന ഞാൻ  കണ്ടത്  ഒന്നും  സംഭവിക്കാത്ത  പോലെ  ചോറ്  വിളമ്പുന്ന  അമ്മയും . എന്നെ  കണ്ണടയുടെ  മുകളിൽ കൂടി നോക്കി കള്ള ചിരി  പാസാക്കുന്ന  അച്ഛനെയും  ആണ്. 

വർഷങ്ങൾക്കിപ്പുറം  കറുത്ത  സഞ്ചിയുമായി  ഞാനും  ഇറങ്ങിയപ്പോൾ എന്റെ  പ്രതീക്ഷയും അവർ  ആരുന്നു എന്റെ കൈയിൽ ഉള്ള  സാധനങ്ങളും അവർക്ക്  വേണ്ടെങ്കിലും  എനിക്ക് വേണ്ടി  വാങ്ങുന്ന  ഏതൊക്കെയോ  അച്ഛന്മാരും അമ്മമാരും.

Tuesday, 2 August 2016

Tempest-end of a nightmare

Timeless love ever i had,
washed away by the roaring rain.
Hope was not that strong-
The strom took away all my prayers!

The strenght of trees were torn apart;
As they tried to hold my window sills in vain,
Shining serpents hissed over the heavens
Keeping the horizons shiver.
As the showers searched for their escapade -
Earth tried hard to hide her stripped  body.

Blind shadows crept through my room
searching for their own safety,
Sleep was so afraid and drifted away-
as i rolled over and over in my own dead dreams.

I was thrown away to the space where vaccum blend with time!
I wandered between conscious and subconscious minds!
I lost my thoughts, dreams, fear and hope-
I was just clenched to the claws of faith.

Golden rays of a new sun woke me to a new day;
i felt the trees, birds and heaven-  
Was cheering the resurection of nature:
i noticed a beautiful rose was blooming forme!
Totaly bend over by  a turbulent past -
I raised my hands towards that rose;
she blushed and bowed her head!
Which creates a rainbow of feelings in me;
Then the rest makes a perfect love story.

Friday, 22 July 2016

ഒരു ജോഡി ഷൂസും, ഒരു കുമ്പിൾ കണ്ണീരും പിന്നെ നീണ്ട ദാമ്പത്യവും

അവളുടെ കവിളിലൂടെ  കണ്ണീർ  ഒലിച്ചു ഇറങ്ങുന്നത് കണ്ടു തെല്ലൊരു പരുങ്ങലോടെ  അവൻ  ചോദിച്ചു

"ഏന്ദു  പറ്റി "

"കാല്‌ വേദനിച്ചിട്ടു  പാടില്ല"

പുതിയ  ഷൂവിന്റെ മുൻഭാഗം കാണിച്ചു  കൊണ്ട്  അവൾ പറഞ്ഞു. വേദന  കടിച്ചമർത്താൻ പാട് പെടുന്ന  അവളോടായി അവൻ പറഞ്ഞു

"എങ്കിൽ പുതിയ  ഷൂ അഴിച്ചു  നീ ഇട്ടിരുന്ന  പഴയ  ഷൂ  തന്നെ  ഇട്ടോളൂ ;പുതിയത്  ആ കവറിൽ ഇട്ടു  വെച്ചെക്കൂ '

അവൾ  ഷൂസ്  മാറുന്നത് നോക്കി  കൊണ്ട് അവൻ  ആലോചിച്ചു.
"എന്നാലും  നല്ല  ഷൂ  ആയിരുന്നു, വില  കൂടിയ ഷൂ മുന്തിയ ബ്രാൻഡ് നഗരത്തിൽ ഏറ്റവും വലിയ  ഷോപ്പിങ്  മാളിന് വാങ്ങിയത് !.............. വലിയ  കാര്യത്തിൽ  വാങ്ങിയതാരുന്നു !!"

കല്യാണം കഴിഞ്ഞു  അവളെ  അവൻ ആ വലിയ  നഗരത്തിലേക്കു കൊണ്ട് വന്നിട്ട്  കുറച്ചു ദിവസങ്ങളെ  ആയിട്ടുള്ളു, പുതിയ  ജോലി, പുതിയ രാജ്യം, വിസ , ഇതെല്ലാം അവളെ  അവന്റെ  അടുത്ത്  എത്തിക്കാൻ  കുറച്ചു  വൈകിച്ചു!

എന്തായാലും ഇപ്പോൾ  രണ്ടാളും കൂടി  ഒരു  ഷോപ്പിങ്  കഴിഞ്ഞു  വരികയാണ്. സിറ്റി  സെന്ററിൽ നിന്ന്  അവരെയും  കൊണ്ട്  ടാക്സി കാർ  ട്രാഫിക് കുരുക്കുകളെ  ഭേദിച്ചുകൊണ്ട് ഓടി  കൊണ്ടിരുന്നു.

ഇവിടെ  ഞാൻ  അതായത്  കഥാകാരൻ ഒരു കടുംകൈ ചെയ്യാൻ  പോവുകയാണ്. ഞാൻ  ഈ കഥ  രണ്ടായി  പിരിക്കാൻ   പോവുകയാണ്  ! ഒരു  പുഴ  രണ്ടായി പിരിഞ്ഞു ഒഴുകുന്നത്  പോലെ ഈ കഥയും  രണ്ടായി  പിരിഞ്ഞു ഒഴുകാൻ  പോവുകയാണ് ...

കഥയുടെ ഒന്നാം കൈവഴി

കാറിൽ വെച്ചും, ഭക്ഷണം കഴിക്കുമ്പോഴും, തിരിച്ചു ഫ്ലാറ്റിൽ വന്നപ്പോഴും അവർ രണ്ടു  പേരും  അവരവരുടെ ചിന്തകളിൽ മുഴുകിയിരുന്നു. അവരുടെ  ഇടയിൽ  കട്ട  പിടിച്ചു  തുടങ്ങിയ മൗനത്തിന്റെ മഞ്ഞു പാളികളെ അവർ  രണ്ടു പേരും തിരിച്ചറിഞ്ഞിരുന്നില്ല.

ഉറങ്ങാൻ കിടക്കുമ്പോഴും പിന്നീട് അവൻ ഉറക്കത്തിന്റെ മായിക ലോകത്തിൽ അലിയുന്നത് വരെയും  അവന്റെ മനസ്  ഒന്ന്  മാത്രം   മന്ദ്രിച്ചു കൊണ്ടിരുന്നു

"വളരെ  നല്ല  ഷൂസ്  ആയിരുന്നു അത്‌ ......................മുന്തിയതും "

പിറ്റേന്ന് ഓഫീസ്  തിരക്കുകളുടെ ഇടയിലും അവനിൽ  'ഷൂസ് ' ഇടക്ക്  ഇടക്ക്  പൊന്തി  വന്നു  കൊണ്ടിരുന്നു. ലഞ്ച് ബ്രേക്ക് വരെ  അവന്  അവളെ  ഫോൺ വിളിക്കാൻ സമയം കിട്ടിയില്ല; വേണമെന്നുണ്ടങ്കിൽ അവൾക്കിങ്ങോട്ടും വിളിക്കാമല്ലോ എന്ന ചിന്തയും  അവനിൽ ഉണ്ടായിരുന്നു  .

എന്തായാലും ചോറ്  കഴിക്കുന്നതിന് മുന്നേ  അവളെ   അവൻ   വിളിച്ചു; ബിസി ടോൺ ആയിരുന്നു  മറുപടി. 

"അവളുടെ  അച്ഛനെയോ  ചേച്ചിയെയോ  മറ്റോ  വിളിക്കുകയായിരിക്കും . മിക്കവാറും ഷൂസ്  ആവും വിഷയം "

അവൻ ലഞ്ചു ബോക്സ് തുറന്നു . മോര് കറിയും ക്യാബേജ് തോരനും. എന്തോ  അവന്  വല്ലാത്ത  ദേഷ്യം  വന്നു. ആവുന്നതും വേഗം  ചോറ്  വാരി തിന്ന്  പാത്രം കഴുകി അവൻ അവന്റെ ടേബിളിൽ  ചെന്ന്  ഇരുന്നു. കുറച്ചു  നേരം അതും ഇതും നോക്കിയതിന് ശേഷം വീണ്ടും  മൊബൈൽ എടുത്തു  അവളെ വിളിച്ചു ;ഇപ്പോഴും മറുപടി ബിസി  ടോൺ  തന്നെ !ഇപ്രാവശ്യം വിളി  അവളോട്‌  സംസാരിക്കാൻ വേണ്ടി  അയിരുന്നില്ല മറിച് മൊബൈൽ ബിസി  ആണോന്ന് അറിയാൻ  ആയിരുന്നു ! എന്തായാലും മൊബൈൽ ബിസി ആയിരുന്നു താനും. ആ ബിസി  ടോൺ  അവന്റെ തലക്ക് അകത്തു  ഏതോ  തേനീച്ച കൂട് ഇളക്കി വിട്ടു. മൊബൈൽ മേശമേലേക്ക് വലിച്ചു  ഒരേറു  കൊടുത്തു കൊണ്ട് അവൻ  ചിന്തിച്ചു.

"അവൾക്കു  എന്നോട്  സംസാരിക്കാൻ  ഒന്നും  ഇല്ല. ഏതു സമയവും അവളുടെ വീട്ടുകാരെ കുറിച്ചാണ് ചിന്ത !എങ്ങനെയാണ് പിന്നെ  ഞാൻ  വാങ്ങി കൊടുക്കുന്നത് ഇഷ്ട്ടം ആവുക".

അവന്റെ വിചാരധാരയെ കീറി  മുറിച്ചു കൊണ്ട്  അക്കൗണ്ട്സ്  ഡിപ്പാർട്മെന്റിലെ സുന്ദരി കടന്നു പോയി. കാറ്റു കരിയില കൂട്ടത്തെ  എന്നോണം അവന്റെ ചിന്തകളും അവളുടെ പിറകെ  പോയി

" ഏന്ദു വൃത്തിയുണ്ട് ഇവളെ  കാണാൻ  പെണ്ണുങ്ങൾ  ആയാൽ  ഇങ്ങനെ  വേണം. നല്ല മോഡേൺ ആയ  ഡ്രസിങ്, മുടി  മുകളിലേക്കു കെട്ടി വെച്ചിരിക്കുന്നു . വളരെ  സ്വമ്യമായ ചിരി ആരായാലും നോക്കി ഇരുന്നു  പോവും.അവളോ  എല്ലാം കൊണ്ടും പഴഞ്ചൻ സ്വഭാവം. പെൺകുട്ടികൾ ആയാൽ കുറച്ചു  മോടിയായി ഒക്കെ നടക്കില്ലേ ഇത് അങ്ങനെ  ഒന്നും  ഇല്ല. ജാംബവാൻന്റെ കാലത്തെ  ഒരു  ചുരിദാറും അവളും. എന്നാൽ പോട്ടെ  ഇപ്പൊ ഞാൻ പറയുന്നത് കേട്ട്  ഒന്ന്  നന്നായി  നടന്നു കൂടെ.... ""

അപ്പോഴാണ് അവൻ അക്കൗണ്ടന്റ് സുന്ദരിയുടെ  ഷൂ  ശ്രെധിച്ചത് ഇന്നലെ അവൻ  വാങ്ങിയ  പോലെ ഉള്ള  ഷൂ  ഹൈ ഹീൽ  മുൻഭാഗം കൂർത്ത ചുവന്ന  ഷൂ...
പിന്നെ  താമസിച്ചില്ല മൊബൈൽ എടുത്തു  വിളിച്ചു ഇപ്രാവശ്യം ബിസി ടോൺ അല്ല.

"ചോറു ഉണ്ടോ?" അവൻ ചോദിച്ചു

"ഇല്ല "

"അതെന്ദേ! "

"ഇപ്പോഴാ പണി ഒന്ന് ഒതുങ്ങിയേ !!"

"മ്മ്മ്...  "

"ഏട്ടൻ കഴിച്ചോ ?"

"മ്മ്മ്.... "

"പിന്നെ എന്താ ?"

"ശരി എന്നാ ഞാൻ പിന്നെ വിളിക്കാം ബ്രേക്ക്  ടൈം കഴിഞ്ഞു "

"മ്മ്മ്... ശരി "

രണ്ടു പേര് മാത്രം ഉള്ള ഫ്ലാറ്റിൽ ഏന്ദു  പണി ? വേറാർക്കും ഇല്ലാത്ത അത്ര പണി 
ഒരു കാട്ടു കുതിരയെ പോലെ  അവന്റെ  മനസ് കുതിച്ചു ഓടാൻ തുടങ്ങുകയായിരുന്നു. അതിനെ കടിഞ്ഞാൺ  ഇട്ടു കൊണ്ട് മേശ മുകളിലെ  ലാൻഡ് ഫോൺ ശബ്ദിച്ചു.

വൈകിട്ടു തിരിച്ചു എത്തിയ അവന്റെ മുന്നിൽ  ചായയും  പലഹാരവും കൊണ്ട്  വെച്ചു അവളും അടുത്ത്  ഇരുന്നു  ചായ  കുടിക്കാൻ  തുടങ്ങി.

"ഞാൻ  രണ്ടു  മൂന്ന് തവണ വിളിച്ചിരുന്നു "

"ആണോ  ഞാൻ  കണ്ടില്ലല്ലോ !!"

"മ്മ്മ്...... "

ചായ കുടിച്ച കപ്പുകളും പലഹാര പാത്രവുമായി അവൾ  അടുക്കളയിലേക്കു  പോയി.  അവൻ  ലാപ്ടോപ് എടുത്തു  തുറന്നു. സോഷ്യൽ മീഡിയയിലൂടെ പറന്ന് നടന്നു  അവസാനം  യൂട്യൂബിൽ  അവൻ  ലാൻഡ് ചെയ്ദു.ഏതോ  ഒരു  കൊറിയൻ  സിനിമ  കാണാൻ  തുടങ്ങി.

കുറച്ചു സമയത്തിന് ശേഷം അവൾ അടുക്കളയിൽ നിന്നു  വന്നു  ചോദിച്ചു

"അത്താഴത്തിന് എന്താണ്  വേണ്ടേ "

ഒരു  അനക്കവും  കാണാത്തത് കൊണ്ട്  അവൾ  അടുത്ത്  ചെന്ന്  ഒന്ന് കൂടെ  ചോദിച്ചു

"രാത്രി  ചോറാണോ  വേണ്ടത് ?'

"മ്മ്മ്മ്... "

അടുക്കളയിലേക്ക് മടങ്ങി പോവുന്ന  അവളെ  നോക്കി  അവൻ  ആലോചിച്ചു

"ചോറായാലും  ചാറായാലും  ഉണ്ടാക്കുന്നത്  നീ  അല്ലേ !!"

അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം  കഴുകി അവള് വന്നു കിടക്കാൻ  നോക്കിയപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു.  ലൈറ്റ കെടുത്തി അവള്  കെടന്നു ; കുറച്ചു നേരം  തിരിഞ്ഞും  മറിഞ്ഞും  കിടന്നിട്ട്  അവളും ഉറങ്ങി പോയി .

അപ്പോഴും  ഇരുളടഞ്ഞ  വഴികളിലൂടെ അവന്റെ മനസ് ഒറ്റക്ക് തപ്പി  തടഞ്ഞു നടക്കുകയായിരുന്നു .. 

തെറ്റിദ്ധാരണകളുടെ,അതൃപ്തിയുടെ , പുച്ഛത്തിന്റെ..... ...
.................വെളിനിലങ്ങളിലൂടെ....

കഥയുടെ രണ്ടാമത്തെ കൈവഴി

കണ്ണുകൾ തുടച്ചു പുതിയ ഷൂസ് മാറ്റി  പഴയത് ഇടുന്ന അവളുടെ അടുത്തേക്ക്  ചേർന്നു ഇരുന്നു അവൻ മന്ദ്രിച്ചു

"എന്നാലും നല്ല ഷൂ ആരുന്നു, അടിപൊളി  ബ്രാൻഡും "

ഒരു ചെറു പുഞ്ചിരിയോടെ അവൾ അവനോടു  ചാഞ്ഞിരുന്നു .
"സാരമില്ല "അവൻ തുടർന്നു "മഴവില്ലു  തെളിഞ്ഞ പോലെ ഉണ്ട് ആ ചിരി"
കണ്ണീരിനൊപ്പം നിറഞ്ഞ നാണം അവളുടെ  മുഖം മഞ്ഞു തുള്ളികൾ നിറഞ്ഞു കുമ്പിട്ടു നിക്കുന്ന ഒരു  നടൻ റോസാ പൂ  പോലെ തോന്നിച്ചു അവന്.

"എന്നാൽ നിനക്ക് അപ്പോൾ തന്നെ പറയാരുനില്ലേ ?നമുക്ക്  വേറെ വാങാമരുനല്ലോ !!"

"എനിക്ക് ഇത് വരെ ആരും ഇങ്ങനെ ഒന്നും  വാങ്ങി തന്നിട്ടില്ല ;അത് കൊണ്ട് വിഷമം  ആവുമോന്....... "

പകുതിക്കു  മുറിഞ്ഞ അവളുടെ വാക്കുകൾ  അവന്റെ പൊട്ടിചിരിയിൽ മുങ്ങി പോയി

"അത് തന്നെയാ എന്റെയും  പ്രശ്നം  ഞങ്ങൾ രണ്ടു ആൺ പിള്ളേര്  ആണ്,  വീട്ടിൽ  പെണ്ണ് എന്ന് പറയാൻ  അമ്മ മാത്രേ  ഉള്ളു . ആ അമ്മ ആണേൽ സാരിന്ന്  ഇതു  വരെ മാക്സില്  പോലും  എത്തിയിട്ടില്ല ... ഒരു പെങ്ങള് വേണമെന്ന്  ഒരു പാട്  ആഗ്രഹം ഉണ്ടാരുന്നു ! മ്മ്മ്മ്‌....... അത് കൊണ്ട്  പെൺപിള്ളേർക്ക്  വേണ്ട സാധനങ്ങൾ ഒന്നും  വാങ്ങി  പരിചയം  ഇല്ല  "


അതിനും  മറുപടിയായി മറ്റൊരു  മഴവില്ല് തീർത്തു  അവൾ .

"അത് പോട്ടെ  എന്താ നമ്മൾ കഴിക്ക ?"

"പെട്ടെന്നു പോന്നോണ്ട് ഒന്നും ആക്കിയില്ല "

"പിസാ ആയാലോ ?"

മറുപടി വീണ്ടും  മഴവില്ല് .

ഉറങ്ങാൻ കിടന്നപ്പോൾ അവൻ  വീണ്ടും  അവളോട്‌ ചേർന്നു കിടന്നു  പറഞ്ഞു

"അത് നല്ല ഷൂ ആയിരുന്നു  അല്ലേ ?"
വളരെ പതിയെ അവൾ പറഞ്ഞു

"അതെ വളരെ നല്ലതായിരുന്നു, നാളെ രാവിലെ ആവട്ടെ എന്റെ കാൽപാദം ശകലം കണ്ടിച്ചു കളയാം !!"

അത് കേട്ടതും പൊട്ടി ചിരിച്ചു കൊണ്ട് അവൻ അവളെ തന്നിലേക്കു വാരി എടുത്തു "അപ്പോൾ എന്റെ കള്ളിക്കും വർത്താനം പറയാൻ അറിയാം "

പിറ്റേന്ന് ഓഫീസ്  തിരക്കുകളുടെ ഇടയിലും 'ഷൂസ് 'ഇടക്ക്  ഇടക്ക്  പൊന്തി  വന്നു  കൊണ്ടിരുന്നു. അപ്പോഴെല്ലാം അവൾ  തീർത്ത മഴവില്ല് അവന്റെ  ചുണ്ടുകളിലും വിടർന്നു. ലഞ്ച്  ബ്രേക്ക്  വരെ  അവന്  അവളെ  ഫോൺ വിളിക്കാൻ സമയം  കിട്ടിയില്ല.

എന്തായാലും ചോറ്  കഴിക്കുന്നതിന് മുന്നേ  അവളെ   അവൻ   വിളിച്ചു;ബിസി ടോൺ ആരുന്നു  മറുപടി. അവളുടെ  അച്ഛനെയോ  ചേച്ചിയെയോ  മറ്റോ  വിളിക്കുവാരിക്കും മിക്കവാറും ഷൂസ്  ആവും വിഷയം, അത് എവിടെ കൊണ്ട് പറഞ്ഞു നിർത്തി കാണും എന്നു  ആലോചിച്ചപ്പോൾ വീണ്ടും അവന്റെ മുഖത്തും മഴവില്ല് വിരിഞ്ഞു  .

അവൻ ലഞ്ചു ബോക്സ് തുറന്നു. മോര് കറിയും ക്യാബേജ് തോരനും. ഷൂ വാങ്ങാൻ പോയി സാധനങ്ങൾ ഒന്നും വാങ്ങിയില്ല അവൻ  ഓർത്തു പാവം അവള് ഇതേലും ഒപ്പിച്ചല്ലോ പെണ്ണ് ആള് കൊള്ളാം എന്തോ  അവന്  സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു.

പാത്രം കഴുകി അവൻ അവന്റെ ടേബിളിൽ  ചെന്ന്  ഇരുന്നപ്പോൾ മനസിൽ ഉറപ്പിച്ചു ഇന്ന് പച്ചക്കറിയും അവശ്യസാധനങ്ങളും വാങ്ങണം. അപ്പോഴാണ് അവൻ ഓർത്തത് അവൾക്കു എന്താണ് ഇഷ്ടം എന്ന് ഇതു  വരെ ചോദിച്ചില്ല മീൻ, ചിക്കൻ പച്ചക്കറി.........

അവൻ  മൊബൈൽ എടുത്തു  അവളെ വീണ്ടും  വിളിച്ചു ;ഇപ്പോഴും മറുപടി ബിസി  ടോൺ  തന്നെ ! അവൻ കുറച്ചു അത്ഭുതത്തോടെ ആലോചിച്ചു  തന്നോട്  കാച്ചി കുറുക്കി മറുപടി പറയുന്ന  ഇവൾ  ഇത്രേം നേരം ആരെ ആണാവോ  കൊല്ലുന്നതു , അങ്ങനെ  ആവാൻ വഴി  ഇല്ല  വീണ്ടും  ആരെങ്കിലും  വിളിച്ചു  കാണും.

അവന്റെ വിചാരധാരയെ കീറി  മുറിച്ചു  അക്കൗണ്ട്സ്  ഡിപ്പാർട്മെന്റിലെ സുന്ദരി കടന്നു പോയി. കാറ്റു കരിയില കൂട്ടത്തെ  എന്നോണം അവന്റെ ചിന്തകളും അവളുടെ പിറകെ  പോയി

" ഈ പെൺപിള്ളേരെ ഒക്കെ  കണ്ടാണ്  ഞാൻ  അവൾക്ക് ആ  ഷൂ വാങ്ങിയേ! എന്തായാലും അവള് പറഞ്ഞ പോലെ കാല്‌ മുറിക്കേണ്ടി വരുമാരുന്നു."

അപ്പോഴാണ് അവൻ  അവളുടെ ഷൂ  ശ്രെധിച്ചത് ഇന്നലെ അവൻ  വാങ്ങിയ  പോലെ ഉള്ള  ഷൂ  ഹൈ ഹീൽ  മുൻഭാഗം കൂർത്ത ചുവന്ന  ഷൂ...

പിന്നെ താമസിച്ചില്ല മൊബൈൽ എടുത്തു  വിളിച്ചു ഇപ്രാവശ്യം  ബിസി ടോൺ അല്ല 

"ഹെലോ ദേ ഞങ്ങളുടെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ ഒരു  സുന്ദരി ഇന്നലെ  ഞാൻ  വാങ്ങിയ പോലെ ഉള്ള ഷൂ  ഇട്ടോണ്ട്  പോണു "

"മ്മ്മ്...

"ഏന്ദു മ്മ്മ്... എന്ത് ഭംഗിയാണെന്നോ ?"

"ആണോ എന്നാൽ  ഇത്  കൂടെ  പോവുമ്പോൾ എടുക്കാരുന്നില്ലേ ??"

അവളുടെ ദേഷ്യം കേട്ട്  അവൻ പൊട്ടി ചരിക്കാൻ തുടങ്ങി.

"ഷൂ മാത്രം  അല്ല  അവളുടെ  ഡ്രെസ്സ്, മുടി  എല്ലാം  സൂപ്പറാ "

"ഞാൻ  നിക്കണോ പോണൊ ?"

"ഹാഹാഹാ.. എന്തൊക്കെ ചെയ്‌താലും  അവൾക്കൊന്നും  ഇല്ലാത്ത സൗന്ദര്യം അല്ലേ  എന്റെ കുഞ്ഞി പെണ്ണിന്............. ദാമ്പത്യം സൗന്ദര്യ മൽത്സരം അല്ലാലോ പെണ്ണേ!! 

"ഹമ്മ്... ഡൈലൗഗ് ഒക്കെ  കൊള്ളാം "

"അതൊക്കെ അവിടെ  നിക്കട്ടെ ചോറു  ഉണ്ടോ "

"ഇല്ല "

"അതെന്ദാ ?"

"ഇപ്പോഴാ പണി  ഒതുങ്ങിയേ അതാ "

"മൊത്തം പണിയും തീർതേക്കരുത് പിന്നെ പണി  ഇല്ലാണ്ടെ  ബോർ ആവും "

അവന്റെ ചിരിയിൽ അവളും കൂടി

"ഏട്ടൻ  കഴിച്ചോ ?"

"മ്മ്മ് "

"പിന്നെ എന്താ ?"

"പിന്നെ ഒത്തിരി ഉണ്ട് അത് ഞാൻ വന്നിട്ട് പറയാം ഇപ്പൊ എന്റെ ബ്രേക്ക് ടൈം കഴിഞ്ഞു. നീ  എന്തെങ്കിലും കഴിക്കാൻ നോക്ക് വേഗം"

"മ്മ്മ്  ശരി  എന്നാ "

അവള് തനിച്ചു ആ  ഫ്ലാറ്റിൽ പാവം എന്തായാലും ഈ  പണികൾ ഒക്കെ ഉള്ളത് നന്നായി. പറ്റുമെങ്കിൽ ഇന്ന് കുറച്ചു  നേരത്തെ  ഇറങ്ങണം എന്നിട്ട്.....

ഒരു മാന്ദ്രിക കുതിരയെ പോലെ  അവന്റെ മനസ് കുതിച്ചു ഓടാൻ തുടങ്ങുകയായിരുന്നു അതിനെ കടിഞ്ഞാൺ  ഇട്ടു കൊണ്ട് ലാൻഡ്  ഫോൺ  ശബ്ദിച്ചു

വൈകിട്ടു  തിരിച്ചു എത്തിയ അവന്റെ മുന്നിൽ  ചായയും  പലഹാരവും കൊണ്ട്  വെച്ചു അവളും അടുത്ത്  ഇരുന്നു  ചായ  കുടിക്കാൻ  തുടങ്ങി.

"ഞാൻ  രണ്ടു  മൂന്ന് തവണ വിളിച്ചിരുന്നു "

"ആണോ  ഞാൻ  കണ്ടില്ലല്ലോ "

"മ്മ്മ്...... നീ  കാണൂല ഇതെല്ലാം ഉണ്ടാക്കുന്ന തെരക്കിലാവും "

"കുറച്ചു  ബ്രഡ്, പഴം, കടലപ്പൊടി ഒക്കെ  ഇരുന്നിരുന്നു  അതു കൊണ്ട് ഒപ്പിച്ചതാ എന്താ കൊള്ളാവോ ?"

"തീരെ കൊള്ളില്ല അത് കൊണ്ട് മോൾ തിന്നണ്ട  അതും ഈ  പാവം ഏട്ടൻ തിന്നോളം "

"അയ്യടാ !!"

അവന്റെ വാക്കുകളും ഭാവപ്രകടനവും ആസ്വദിച്ച് കൊണ്ട് അവള് പറഞ്ഞു.

ചായ കുടിച്ച കപ്പുകളും പലഹാര പാത്രവുമായി അവൾ  അടുക്കളയിലേക്കു  പോയി.  അവൻ  ലാപ്ടോപ് എടുത്തു  തുറന്നു. സോഷ്യൽ മീഡിയയിലൂടെ പറന്ന് നടന്നു  അവസാനം  യൂട്യൂബിൽ  അവൻ  ലാൻഡ് ചെയ്ദു.ഏതോ  ഒരു  കൊറിയൻ  സിനിമ  കാണാൻ  തുടങ്ങി.
അവൾ അടുക്കളയിൽ നിന്നു  വന്നു  ചോദിച്ചു

"അത്താഴത്തിന് എന്താണ്  വേണ്ടേ "

ഒരു  അനക്കവും  കാണാത്തത് കൊണ്ട്  അവൾ  അടുത്ത്  ചെന്ന്  ഒന്ന് കൂടെ  ചോദിച്ചു

"രാത്രി  ചോറാണോ  വേണ്ടത് ?'

അവൻ അവളെ പിടിച്ചു അടുത്ത് ഇരുത്തി പറഞ്ഞു 
"നല്ല  മൂവിയാ "

അവൾ സ്‌ക്രീനിൽ എത്തി നോക്കിയിട്ട് ചോദിച്ചു

"ഏട്ടൻ സിനിമ കാണുവാനോ അതോ subtitle വയ്ക്കയാണോ "

"നീ  ആള് കൊള്ളാലോ  ഞാൻ subtitle വായ്ച്ചോണ്ടു സിനിമ കാണുവാ "

"എന്നാൽ എനിക്ക് ഇതിനു രണ്ടിനും സമയം ഇല്ല ഇത് പറ ചോറാണോ അത്താഴത്തിന്  വേണ്ടേ? "

"ചിക്കൻ ബിരിയാണി,,മട്ടൻ ബിരിയാണി  അങ്ങനെ  ഒന്നും  ഇല്ലേ  മെനുവിൽ ??"

"ഇല്ല  ചോറും  ചപ്പാത്തി മാത്രേ ഉള്ളു !!"

"നീ  പോയി  എന്ദെലും ഒക്കെ  ഉണ്ടാക്ക് എന്തായാലും എനിക്ക്  ഒക്കയാ "

അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം  കഴുകി അവള് വന്നു കിടക്കാൻ  നോക്കുമ്പോൾ കണ്ടത് കട്ടിലിൽ ചാഞ്ഞിരുന്നു ഉറങ്ങുന്ന അവനെ ആയിരുന്നു. നെഞ്ചത്തിരുന്ന ബുക്ക് മടക്കി വെച്ചു . അവനോട് ശരിക്ക്‌ കിടക്കാൻ പറഞ് ലൈറ്റ്  കെടുത്തി അവള് കിടന്നു  അവളെ മുറുകി പുണർന്ന് അവൻ ഉറക്കം തുടർന്നു.അവളും അവനോടൊപ്പം സ്വാപനങ്ങളുടെ ലോകത്തിലേക്ക് യാത്ര ആയി....

പുഞ്ചിരിയുടെ,കൊച്ചു വർത്തമാനങ്ങളുടെ., ശാന്തിയുടെ നിലാ വെളിച്ചം ചിതറി  വീണ  വിള നിലങ്ങളിലൂടെ......

തുരുത്തു

ഞാൻ  വീണ്ടും വന്നു  കഥാകാരൻ നിങ്ങളെ  ഞാൻ വീണ്ടും അതേ തുരുത്തിലേക്ക് കൊണ്ട് പോവുകയാണ് ;നമ്മുടെ കഥ രണ്ടായി പിരിഞ്ഞു ഒഴുകി ഉണ്ടായ തുരുത്തിൽ .

ഇവിടെ  വെച്ചു  ഞാൻ  കഥാകാരൻ  തുലിക നിങ്ങൾക്ക്  തരികയാണ്.. ഇനി ഈ  കഥ  എഴുതുന്നത് നിങ്ങളാണ്...

ഒരു നീണ്ട ദാമ്പത്യത്തിന്റെ കഥ!!

Wednesday, 20 July 2016

ക്രൂശിതം നാടകാന്ദ്യം

"ഡാ  ഇനി ഇപ്പൊ  ഏന്ദു ചെയും ?ഇത്  വരെ  യേശു  വന്നില്ല ! "

"ടെൻഷൻ  ആയിട്ടു  പാടില്ല  ആ  അന്റോയോട്  നൂറു  തവണ  പറഞ്ഞതാ  അടിക്കണ്ട ന്, ഇപ്പൊ  അന്തവും ഇല്ല ആദിയും ഇല്ല !ഇനി  ഏന്ദു  ചെയും"

"അവസാനത്തെ സീൻ  ആരുന്നു  നമ്മുടെ  പഞ്ച്  സീൻ, അതിൽ  യേശു  ഇല്ലാണ്ടെ എങ്ങനെയാ ?"

"നമുക്ക്  സീൻ  ഒന്ന്  മാറ്റിയാലോ ? ഈ  ലോകത്തിന്റെ  ഇപ്പോഴത്തെ  അവസ്ഥ  കണ്ടു  കുരിശിൽ കിടക്കുന്ന  യേശു  പിതാവിനോട്  പറയുന്ന  സീൻ !"

"നീ  എന്നെ  കൊണ്ട്  സംസ്കൃതം പറയിക്കരുത്, ഏന്ദു  മെനകെട്ടിട്ടാ  അത്  പോലെ ഒരു  ക്ലൈമാക്സ്   കൊണ്ടുവന്നേയ് !!"

"ശോ  ഒരു  എത്തും  പിടിയും  കിട്ടുനില്ല, എല്ലാരും  തകർത്തു  ചെയ്യാ എന്നിട്ട്  അവസാനം..... "

ഗ്രീൻ റൂമിലെ ടെൻഷൻ  മുറുകി  വരുന്നത്  അറിയാതെ സ്റ്റേജിൽ  കഥാപാത്രങ്ങൾ  അഭിനയിച്ചു  തകർക്കയാണ്.കോളേജ്  ഫെസ്റ്റിവൽ  രംഗത്തു  മാത്രം  കാണാൻ  കഴിയുന്ന  എനർജി;സ്റ്റേജിലും  സ്റ്റേജിനു  പുറത്തും പരന്നൊഴുകി  !

ഗ്രീൻ  റൂമിൽ  നമ്മുടെ  മൂവർ  സംഘം

"അങ്ങനെ  ആ സീനും   കഴിഞ്ഞു  കർത്താവേ !"ഒന്നാമൻ  നെഞ്ഞത്തു കൈ  വെച്ചു.

"ഇനി  കർത്താവിനെ  തന്നെ  വിളിക്കേണ്ടി വരും ' രണ്ടാമൻ  ഒരു  ദീർഘ നിശ്വാസം വിട്ടു.

തലങ്ങും  വിലങ്ങും  തല ചൊറിഞ്ഞു കൊണ്ട് നടന്ന മൂന്നാമൻ  പെട്ടന്ന് നിന്നു..

'നാണു ഏട്ടൻ "

കാറും കോളും നിറഞ്ഞ മാനത്തു വെള്ളിടി  വെട്ടി.

"നമ്മുടെ ക്യാന്റീനിൽ ഒക്കെ  കാണാറുള്ള നാണു ഏട്ടൻ, മുടി ഒക്കെ നീട്ടി മെലിഞ്ഞ പുള്ളിക്ക് make up വേണ്ടി വരില്ല പിന്നെ  പ്രശനം വയർ  ആണ്  അത്‌ നമ്മുക്ക്  ശരി  ആക്കാം നിങ്ങൾ  വാ " എന്നും പറഞ്ഞു യുദ്ധഭൂമിയിലേക്ക്‌ ചാടി ഓടുന്ന മൂന്നാമന്റെ പുറകെ  കുറച്ചു  അമ്പരപ്പോടെ ഒന്നാമനും രണ്ടാമനും

കുറച്ചു  സമയത്തെ തെരച്ചിലിൽ നാണു ഏട്ടനെ  കണ്ടെത്തി .

"നാണു  ഏട്ടൻ  ഞങ്ങളെ  ഒന്ന്  സഹായിക്കണം. ഞങ്ങടെ  നാടകത്തിൽ ഒരുത്തനു സുഖം  ഇല്ല  നാണു ഏട്ടൻ അവന്റെ ഭാഗം ചെയ്യണം, കുറച്ചേ ഉള്ളു "

"എന്താ മക്കള് കഴിച്ചേ ?"പൊട്ടിച്ചിരിച്ചു കൊണ്ട് നാണു  ഏട്ടൻ "അതോ പിരി വെട്ടി പോയോ മൂന്നിനും ?"

പഠിച്ച പതിനെട്ടു അടവുമായി നമ്മുടെ  മൂവർ സംഘം, ഒന്നിലും വീഴാതെ പുത്തൂരം ചേകവർ  നാണു.

അവസാനം മൂന്നാമൻ പൂഴിക്കടകൻ എടുത്തു

"ഹണി ബി "

അതിൽ   പുത്തൂരം ഭായ് ഫ്ലാറ്റായി.

"സാധനം ആദ്യം കിട്ടണം "

"Ok  സാധനമൊക്കെ തരാം പക്ഷെ  പരിപാടി കഴിഞ്ഞേ കഴിക്കാവൂ. "

"ഹമ്മ്.... ഞാൻ  എന്താ  വേണ്ടേ "

"നാണു  ഏട്ടൻ  യേശുവിന്റെ ഭാഗം  ആണ് ചെയ്യണ്ടത്  ; കുരിശിൽ കിടക്കുന്ന യേശു "

"മക്കളെ  അത് വേണോ ? ഞാൻ .... യേശു !!"

"ഒന്നും  പേടിക്കണ്ട നാണു ഏട്ടാ, കർട്ടൻ  പൊങ്ങുമ്പോ  ഒരേ  ഒരു  dailouge മാത്രം  പറയാ , ബാക്കി ഞങ്ങൾ ഏറ്റു "

"ന്നാലും "

"ഒന്നൂല്ല വേഗം നടന്നേ "ധൃതി പിടിച്ചു  നടന്നുകൊണ്ട് മൂവർ സംഘം മൊഴിഞ്ഞു.

" ഇവർ എന്താണ് ചെയ്യുന്നത്  എന്നു  ഇവർ  അറിയുന്നില്ല ഇവരോട് പൊറുക്കേണമേ ..."
മൂന്നാമൻ തുടർന്നു " ഇത്രയേ  ഉള്ളു simple  ആണ് ഒന്ന് പറഞ്ഞു  നോക്കിയേ "

മൂന്നാമൻ പറഞ്ഞു കൊടുത്ത dailouge പഠിക്കാൻ  കുറച്ചു സമയം എടുത്തെങ്കിലും  നാണു  ഏട്ടൻ അത്  പിള്ളേർ  പറഞ്ഞു  കൊടുത്ത  പോലെ  പറഞ്ഞു  ഒപ്പിച്ചു.

ഒന്നാമനും രണ്ടാമനും കൂടി നാണുവേട്ടനെ  യേശുവിലേക്കുള്ള പരിണാമ വീഥിയിലേക്ക്   ആനയിച്ചു.കൈത്തണ്ടയിലും  പാദങ്ങളിലും ചുവന്ന ചായം  തേച്ചു... 

മുണ്ട്  മാറ്റി തോർത്തു ആക്കി....
പിന്നെ തലയിൽ  മുൾക്കിരീടം ....
അങ്ങനെ കുമാരന്മാരുടെ സംഭവം-യേശു  റെഡി ...

അപ്പോഴും ഒന്നിനും വഴങ്ങാതെ തെറിച്ചു  നിന്ന് നാണു ഏട്ടന്റെ ഉണ്ണി കുമ്പ പെട്ടന്ന് ഉണ്ടായ വിപ്ലവത്തിൽ ശക്‌തമായി തന്നെ പ്രതിഷേധിച്ചു !!

മൂന്നാമൻ നാണുവേട്ടന്റെ അടുത്തോട്ടു മാറി  നിന്നു പറഞ്ഞു "നാണു  ഏട്ടാ ഇനി ഒരു  കാര്യം മാത്രം ശ്രെദ്ധിച്ചാൽ മതി വയർ ഒന്ന്  ചോട്ടിച്ചു പിടിക്കണം അകപാടെ 2 മിനിറ്റ്ത്തെ  കാര്യമേ ഉള്ളു അപ്പോഴേക്കും  ഞങ്ങൾ കർട്ടൻ ഇട്ടോളാം "

അങ്ങനെ നാണു യേശു തട്ടിലേക്ക്.....

സ്റ്റേജിന്റെ നടുക്കായി കുരിശ്...  അതിലേക്ക്  നാണു ഏട്ടൻ എന്ന യേശു ബന്ധിതൻ ആയി. കൈയും കാലും കുരിശിലേക്കു  വലിച്ചു  കെട്ടി ; കുരിശു  പൊക്കി  നിർത്തി .മൈക്ക് കൃത്യമായി നാണു ഏട്ടന്റെ മുഖത്തിന്റെ അടുത്തേക്ക് നീക്കി ഇട്ടു ...  ബാക്കി  കഥാപാത്രങ്ങൾ കുരിശിനു മുന്നിൽനിരന്നു.

മൂന്നാമൻ  കുരിശിന്റെ അടുത്തോട്ടു മാറി  നിന്നു ഓർമിപ്പിച്ചു "നാണുവേട്ടാ വയർ  ഒന്ന്  ചൊട്ടിച്ചു പിടിക്കാൻ മറക്കണ്ട "

" എല്ലാം റെഡി  ok ??
"Ok"മൂന്നാമൻ വിളിച്ചു പറഞ്ഞു
കർട്ടൻ പൊങ്ങി
ക്രൂശിതനായ  ദേവപുത്രൻ....
സദസ് നിശബ്ദം....

പെട്ടന്ന്  മൂന്നാമൻ പറഞ്ഞത്  ഓർത്ത നാണുവേട്ടൻ  തന്റെ വയർ  ഉള്ളിലേക്ക്  ചോട്ടിച്ചതും  അരക്കു കെട്ടിയിരുന്ന  തോർത്തു മുണ്ടു  അഴിഞ്ഞു  താഴേക്ക്‌  വീണതും  ഒന്നിച്ചു  കഴിഞ്ഞു. കൈകാലുകൾ പിടിച്ചു  കെട്ടിയിട്ട  നാണു യേശു  കുരിശിൽ  കിടന്നു  പിടഞ്ഞു.

"ഡാ  നായിന്റെ മക്കളെ  ഇതിനൊരു ന്നോടാ  എന്നെ  ഇവിടെ കൊണ്ട് വന്നു  കെട്ടിയിട്ടത്.... ' പിന്നെ ആ നാണു  യേശു വിളിച്ചു  പറഞ്ഞത്  അരാമിയാ ആണോ  സംസ്‌കൃതം ആണോ  എന്നു  വ്യക്തം  അല്ലാ. 

ഒരു  സെക്കൻഡ് നിശ്ശബ്ദതക്കു ശേഷം  ഉരുൾ പൊട്ടൽ  പോലെ സദസ്  മുഴുവൻ  ആർത്തു  ചിരിക്കാൻ  തുടങ്ങി... 

അതിന് മുൻപൊന്നും അവർ  ആരും കണ്ടിരുന്നില്ല  ആയിഷ  ജെട്ടി ഇട്ടു  ക്രൂശിതനായ ഒരു  യേശുവിനെ.. അവരാരും  കേട്ടിരുന്നില്ല  ഇത്ര കടുത്ത തിരുവചനങ്ങളും...

നുറുങ്ങ്

ഈ  കഥയിൽ  യേശുവിനും നാണുവേട്ടനും  പിന്നെ  നമ്മുടെ  മൂവർ  സംഘത്തിനും  മാത്രേ  കാര്യോള്ളു .....  മതവാദികൾ....  തീവ്രവാദികൾ...... ഒരു  വാദവും ഇല്ലാതെ വെറുതെ ഭരിക്കുന്നവർ.....വെറുതെ   ഭരിക്കപ്പെടുന്നവർ.... ഇവർക്കൊന്നും തന്നെ  ഒരു  വിധത്തിലുള്ള  കാര്യവും  ഇല്ല !!അതുകൊണ്ട് ആ  ബാധകൾ ഒന്നും  ഈ വഴി  വരണ്ട....

                 ശുഭം അത്ര  തന്നെ !!!

Saturday, 9 July 2016

അകലങ്ങൾ

അകലെങ്ങളിൽ  ആയിരുന്നു  നമ്മൾ -
എന്നാൽ  ആ  അകലങ്ങളെ അറിഞ്ഞിരുന്നില്ല നമ്മൾ !
വര്ഷങ്ങൾക്കും  മാസങ്ങൾക്കും ,ദിവസങ്ങൾക്കും
ഒരേ അകലങ്ങൾ ആയിരുന്നു
അവ  എല്ലാം  നിമിഷങ്ങളായി  കൊഴിഞ്ഞിരുന്നു

വസന്തത്തിൽ വിരിഞ്ഞ പൂക്കളും
ശരത് സന്ധ്യകളിൽ  കൊഴിഞ്ഞ  പൂക്കളും
ഒരേ അകലങ്ങളിൽ  ആയിരുന്നു
അവ  നമ്മുടെ  ഇണക്കങ്ങളുടെയും 
പിണക്കങ്ങളുടെയും  അകലങ്ങളിൽ  ആയിരുന്നു 

ആകാശത്തിൻ നീലിമ   കടലിന്റെ അഗാധതയിൽ അലിഞ്ഞതും
അതേ അകലങ്ങളിൽ ആയിരുന്നു 
നിൻ  മിഴി കോണുകളിൽ വിരിഞ്ഞ സ്വപ്നങ്ങളുടെ അകലങ്ങളിൽ ആയിരുന്നു  !

തിരകൾ തീരങ്ങളെ പുൽകി ഉണർന്നത്
അതേ അകലങ്ങളിൽ  ആയിരുന്നു 
എൻ പാദമുദ്രകളെ  പിൻതുടർന്ന
നിൻ പാദങ്ങളുടെ  അകലങ്ങളിലായിരുന്നു  !

മേഘങ്ങൾ മഴയായി പെയ്‌തതും
പുഴകളായി  ഒഴുകി  കടലിൽ ചേർന്നതും
അദേ അകലങ്ങളിൽ ആയിരുന്നു
ചുമ്പന വർഷമായി നിന്നിൽ പെയ്‌തിറങ്ങിയ എൻ തപ്ത നിശ്വാസങ്ങളുടെ അകലങ്ങളിൽ  ആയിരുന്നു

ഈ  അകലങ്ങളെ എല്ലാം അകലെക്ക് മാറ്റി
നീയെൻ അരികിൽ വന്ന്  നിന്നതും
അതേ  അകലങ്ങളിൽ  ആയിരുന്നു
നമ്മുടെ സ്വപ്നങ്ങളുടെയും   ജീവിതങ്ങളുടെയും അകലങ്ങളിൽ  ആയിരുന്നു !

Friday, 8 July 2016

അഥിതി ദേവോ ഭവ

Theory

"രണ്ടെണ്ണവും  എപ്പോ  നോക്കിയാലും  മലന്നു  കേടന്നോണം . ഒരു  കാര്യം സ്വന്തമായി  ചെയ്യരുത് !ആരേലും  വീട്ടിൽ  വന്നാ  ഇങ്ങനെയാ പെരുമാറുക ?. വന്നവരോട്  സംസാരിക്ക്യ ,ചായ കുടിച്ചോ അല്ലെങ്കിൽ  ഭക്ഷണം  കഴിച്ചോന് ചോയ്ക്ക്യ ! ങേഹേ  ഒന്നും  ഇല്ല .ആദ്യം വേണ്ടത്  മനുഷ്യന്മാരായി വളരുക എന്നതാ അല്ലാണ്ടെ  കുറേ  TV കാണലും പൊസ്തകം  വായ്ക്കലും  അല്ല. " അമ്മയെ കേട്ടിട്ടു ആണോ  എന്തോ ചട്ടിയിൽ കിടന്ന്  കടുക് വീറോടെ പൊട്ടി തെറിക്കാൻ തുടങ്ങി.  ദീവസ്വാപനങ്ങളുടെ  ഭാരം  കാരണം താടിക്ക് കൈ  കൊടുത്തു  മേല്പോട്ട്  നോക്കി ഇരുന്ന  ഞാൻ ഒരു നീണ്ട  ദീർഘ  നിശ്വാസം വിട്ടു  (അല്ലാണ്ടെ  ഒന്നും  ചെയ്യാൻ  ഇല്ലല്ലോ  അമ്മമാരുടെ   theory ക്ലാസ്സിൽ )

Practical
അച്ഛൻ  സ്കൂളിലനു എത്തിയിട്ടില്ല , വല്ല  മീറ്റിംഗോ  ജാഥയോ ,ധർണ്ണയോ  കാണും.   (അത്‌  അവകാശങ്ങൾ നേടിയെടുക്കുന്ന  കാലഘട്ടം  ആരുന്നു, അവകാശങ്ങൾ നേടിയത് കൂടുതലും ധർണ്ണക്കും  ജാഥക്കും  പോവാത്തവരാരുന്നെങ്കിലും!! )  അമ്മയും  വീട്ടിൽ ഇല്ല ആരുടെയോ വീട്ടിൽ  പോയതാണ് .പിന്നെ അനിയൻ അവൻ  എവിടെയാണ് എന്ന് അവന് തന്നെ അറിഞ്ഞാ  മതിയാരുന്നു . ചുരുക്കി  പറഞ്ഞാൽ വീട്ടിൽ ഞാൻ  മാത്രം,പതിവ്  പോലെ ഒരു നോവലും ആയി കിടക്കയിൽ  മലന്നു കെടന്നു യുദ്ധം  ചെയ്യുമ്പോഴാണ്
Calling bell മുഴങ്ങിയെ. പ്രാകി കൊണ്ട്  ചെന്ന്  വാതിൽ തുറന്നു നോക്കിയപ്പോൾ  മോഹനൻ മാഷ് ;
"അച്ഛൻ ഉണ്ടോ മോനെ ?"
"ഇല്ല "
"എപ്പോ  വരും ?"
"ഇപ്പൊ  വരുവാരിക്കും "
അപ്പോഴാണ് പെട്ടന്ന്  അമ്മയുടെ  theory class ഇരുണ്ട എന്റെ  മനസിൽ വെള്ളിടിയായി  വെളിച്ചം പരത്തിയത് !!!
"മാഷ്  കേറി  ഇരിക്ക് . അച്ഛൻ ഇപ്പോ  വരുമാരിക്കും"
"അല്ലെങ്കിൽ  ഞാൻ  പിന്നെ വന്നോളാം  മോനെ "
"മാഷ്  ഇരിക്ക്  ഞാൻ  ചായ  ഇടാം. അപ്പോഴേക്കും  അച്ഛൻ  എത്തുകയും  ചെയും '
അകത്തു  കേറി  ഇരുന്ന മാഷിന്  ടീവീ  ഓൺ  ചെയ്ദു  കൊടുത്തു ഞാൻ  അടുക്കളയിലേക്കു....
വെള്ളം  അടുപ്പിൽ  വെച്ചു  ചായ പൊടി, പഞ്ചസാര, പാൽപ്പൊടി  എന്നീ  incridients  എടുത്തു  നിരത്തി  റെഡി  ആക്കി  വെച്ചു. സംഭവം കഴിഞ്ഞാൽ ഏല്ലാം തിരിച്ചു  അത്  പോലെ തന്നെ  വെക്കണം. അല്ലെങ്കിൽ അമ്മ  വന്നാൽ  അടുത്ത theory ക്ലാസ്സ്‌  അതിനാരിക്കും 
ചായ  പൊടി ഇട്ടു  തിളപ്പിച്ചു  അതിലേക്കു  പഞ്ചസാര പാൽപ്പൊടി  ഏല്ലാം ഇട്ടു .  പരസ്യത്തിൽ പറഞ്ഞ പോലെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ  എന്നത് അന്വർഥമാക്കി വലിയ  കട്ടകൾ  ആയി പൊങ്ങി  കിടന്നു ഞാൻ  ഇട്ട പാൽപ്പൊടി ! നിറവും അത്ര  പോരാ ഞാൻ കൂടുതൽ പാൽ പൊടി  ഇട്ടു  ഒരു  വിധം color ആക്കി. തിളച്ച ചായ അരിപ്പയിലൂടെ  ഗ്ലാസ്സിലേക്കു  പകർന്നു  ഇട്ട പാൽപ്പൊടി പകുതിയിൽ  അധികം  അരിപ്പയിൽ!ചായയുമായി  ഞാൻ  അരങ്ങത്തേക്ക്.

Result
"അമ്മേ  മോഹനൻ  മാഷ്  വന്നിരുന്നു  കുറച്ചു  മുന്നേ ;കുറച്ചു ന്നേരം  ഇരുന്നിട്ടാ  പോയെ  "
"ഏന്ദിനാ  വന്നേ ?"
"അച്ഛനെ  കാണാൻ ആണെന്നാ  പറഞ്ഞേ,  അമ്മേ ഞാൻ  മാഷിന്  ചായ  ഇട്ടു  കൊടുത്തു " അമ്മ  കൊണ്ടുവന്ന  പപ്പ്സിനെ  ആക്രമിച്ചു  കൊണ്ട്  ഞാൻ  പറഞ്ഞു
"ആഹാ, അത്  നന്നായി അതാണ്  ഞാൻ  പറയുന്നേ  ഓരോന്നും  നമ്മൾ  ഇപ്പോഴേ  ചെയ്ദു ശീലിക്കണം."
"ങ്ങും "
"അല്ലാ  കട്ടൻ ചായ മാഷിന് ഇഷ്ട്ടം  ആരുന്നോ ?"
"കട്ടൻ ചായയോ? നല്ല ഒന്നാന്തരം പാൽ  ചായ ."
"അതിനു ഇവിടെ പാൽ ഇല്ലാരുന്നല്ലോ?"
"ഹാ  പാൽ ഇല്ലാരുന്നു അതോണ്ട് ഞാൻ  പാൽ പൊടി  ഇട്ടാ  കൊടുത്തേ, അതാണേൽ  കലങ്ങുന്നും  ഉണ്ടാരുന്നില്ല !"
"പാൽ  പൊടിയോ ?"
"അതെ  ആ  പാൽപ്പൊടി  ടിനിൽ  ഉള്ള  പാൽ  പൊടി "
"ഡാ  കുരുത്തം കെട്ടവനെ  അത്‌  പാൽ പൊടി അല്ലാരുന്നു മൈദയാ,  ഞാൻ ആ  ടിന്നിൽ ഇട്ടു  വെച്ചൂനെ ഉള്ളു !!!"

വാൽകഷ്ണം
മാഷ്  എന്നെന്നേക്കുമായി ചായ  കുടി  നിർത്തിയൊന്ന്  അറിയില്ല  എന്തായാലും എന്റെ  വീട്ടീന്ന്  പിന്നെ  ചായ കുടിച്ചിട്ടില്ല .