Wednesday, 20 July 2016

ക്രൂശിതം നാടകാന്ദ്യം

"ഡാ  ഇനി ഇപ്പൊ  ഏന്ദു ചെയും ?ഇത്  വരെ  യേശു  വന്നില്ല ! "

"ടെൻഷൻ  ആയിട്ടു  പാടില്ല  ആ  അന്റോയോട്  നൂറു  തവണ  പറഞ്ഞതാ  അടിക്കണ്ട ന്, ഇപ്പൊ  അന്തവും ഇല്ല ആദിയും ഇല്ല !ഇനി  ഏന്ദു  ചെയും"

"അവസാനത്തെ സീൻ  ആരുന്നു  നമ്മുടെ  പഞ്ച്  സീൻ, അതിൽ  യേശു  ഇല്ലാണ്ടെ എങ്ങനെയാ ?"

"നമുക്ക്  സീൻ  ഒന്ന്  മാറ്റിയാലോ ? ഈ  ലോകത്തിന്റെ  ഇപ്പോഴത്തെ  അവസ്ഥ  കണ്ടു  കുരിശിൽ കിടക്കുന്ന  യേശു  പിതാവിനോട്  പറയുന്ന  സീൻ !"

"നീ  എന്നെ  കൊണ്ട്  സംസ്കൃതം പറയിക്കരുത്, ഏന്ദു  മെനകെട്ടിട്ടാ  അത്  പോലെ ഒരു  ക്ലൈമാക്സ്   കൊണ്ടുവന്നേയ് !!"

"ശോ  ഒരു  എത്തും  പിടിയും  കിട്ടുനില്ല, എല്ലാരും  തകർത്തു  ചെയ്യാ എന്നിട്ട്  അവസാനം..... "

ഗ്രീൻ റൂമിലെ ടെൻഷൻ  മുറുകി  വരുന്നത്  അറിയാതെ സ്റ്റേജിൽ  കഥാപാത്രങ്ങൾ  അഭിനയിച്ചു  തകർക്കയാണ്.കോളേജ്  ഫെസ്റ്റിവൽ  രംഗത്തു  മാത്രം  കാണാൻ  കഴിയുന്ന  എനർജി;സ്റ്റേജിലും  സ്റ്റേജിനു  പുറത്തും പരന്നൊഴുകി  !

ഗ്രീൻ  റൂമിൽ  നമ്മുടെ  മൂവർ  സംഘം

"അങ്ങനെ  ആ സീനും   കഴിഞ്ഞു  കർത്താവേ !"ഒന്നാമൻ  നെഞ്ഞത്തു കൈ  വെച്ചു.

"ഇനി  കർത്താവിനെ  തന്നെ  വിളിക്കേണ്ടി വരും ' രണ്ടാമൻ  ഒരു  ദീർഘ നിശ്വാസം വിട്ടു.

തലങ്ങും  വിലങ്ങും  തല ചൊറിഞ്ഞു കൊണ്ട് നടന്ന മൂന്നാമൻ  പെട്ടന്ന് നിന്നു..

'നാണു ഏട്ടൻ "

കാറും കോളും നിറഞ്ഞ മാനത്തു വെള്ളിടി  വെട്ടി.

"നമ്മുടെ ക്യാന്റീനിൽ ഒക്കെ  കാണാറുള്ള നാണു ഏട്ടൻ, മുടി ഒക്കെ നീട്ടി മെലിഞ്ഞ പുള്ളിക്ക് make up വേണ്ടി വരില്ല പിന്നെ  പ്രശനം വയർ  ആണ്  അത്‌ നമ്മുക്ക്  ശരി  ആക്കാം നിങ്ങൾ  വാ " എന്നും പറഞ്ഞു യുദ്ധഭൂമിയിലേക്ക്‌ ചാടി ഓടുന്ന മൂന്നാമന്റെ പുറകെ  കുറച്ചു  അമ്പരപ്പോടെ ഒന്നാമനും രണ്ടാമനും

കുറച്ചു  സമയത്തെ തെരച്ചിലിൽ നാണു ഏട്ടനെ  കണ്ടെത്തി .

"നാണു  ഏട്ടൻ  ഞങ്ങളെ  ഒന്ന്  സഹായിക്കണം. ഞങ്ങടെ  നാടകത്തിൽ ഒരുത്തനു സുഖം  ഇല്ല  നാണു ഏട്ടൻ അവന്റെ ഭാഗം ചെയ്യണം, കുറച്ചേ ഉള്ളു "

"എന്താ മക്കള് കഴിച്ചേ ?"പൊട്ടിച്ചിരിച്ചു കൊണ്ട് നാണു  ഏട്ടൻ "അതോ പിരി വെട്ടി പോയോ മൂന്നിനും ?"

പഠിച്ച പതിനെട്ടു അടവുമായി നമ്മുടെ  മൂവർ സംഘം, ഒന്നിലും വീഴാതെ പുത്തൂരം ചേകവർ  നാണു.

അവസാനം മൂന്നാമൻ പൂഴിക്കടകൻ എടുത്തു

"ഹണി ബി "

അതിൽ   പുത്തൂരം ഭായ് ഫ്ലാറ്റായി.

"സാധനം ആദ്യം കിട്ടണം "

"Ok  സാധനമൊക്കെ തരാം പക്ഷെ  പരിപാടി കഴിഞ്ഞേ കഴിക്കാവൂ. "

"ഹമ്മ്.... ഞാൻ  എന്താ  വേണ്ടേ "

"നാണു  ഏട്ടൻ  യേശുവിന്റെ ഭാഗം  ആണ് ചെയ്യണ്ടത്  ; കുരിശിൽ കിടക്കുന്ന യേശു "

"മക്കളെ  അത് വേണോ ? ഞാൻ .... യേശു !!"

"ഒന്നും  പേടിക്കണ്ട നാണു ഏട്ടാ, കർട്ടൻ  പൊങ്ങുമ്പോ  ഒരേ  ഒരു  dailouge മാത്രം  പറയാ , ബാക്കി ഞങ്ങൾ ഏറ്റു "

"ന്നാലും "

"ഒന്നൂല്ല വേഗം നടന്നേ "ധൃതി പിടിച്ചു  നടന്നുകൊണ്ട് മൂവർ സംഘം മൊഴിഞ്ഞു.

" ഇവർ എന്താണ് ചെയ്യുന്നത്  എന്നു  ഇവർ  അറിയുന്നില്ല ഇവരോട് പൊറുക്കേണമേ ..."
മൂന്നാമൻ തുടർന്നു " ഇത്രയേ  ഉള്ളു simple  ആണ് ഒന്ന് പറഞ്ഞു  നോക്കിയേ "

മൂന്നാമൻ പറഞ്ഞു കൊടുത്ത dailouge പഠിക്കാൻ  കുറച്ചു സമയം എടുത്തെങ്കിലും  നാണു  ഏട്ടൻ അത്  പിള്ളേർ  പറഞ്ഞു  കൊടുത്ത  പോലെ  പറഞ്ഞു  ഒപ്പിച്ചു.

ഒന്നാമനും രണ്ടാമനും കൂടി നാണുവേട്ടനെ  യേശുവിലേക്കുള്ള പരിണാമ വീഥിയിലേക്ക്   ആനയിച്ചു.കൈത്തണ്ടയിലും  പാദങ്ങളിലും ചുവന്ന ചായം  തേച്ചു... 

മുണ്ട്  മാറ്റി തോർത്തു ആക്കി....
പിന്നെ തലയിൽ  മുൾക്കിരീടം ....
അങ്ങനെ കുമാരന്മാരുടെ സംഭവം-യേശു  റെഡി ...

അപ്പോഴും ഒന്നിനും വഴങ്ങാതെ തെറിച്ചു  നിന്ന് നാണു ഏട്ടന്റെ ഉണ്ണി കുമ്പ പെട്ടന്ന് ഉണ്ടായ വിപ്ലവത്തിൽ ശക്‌തമായി തന്നെ പ്രതിഷേധിച്ചു !!

മൂന്നാമൻ നാണുവേട്ടന്റെ അടുത്തോട്ടു മാറി  നിന്നു പറഞ്ഞു "നാണു  ഏട്ടാ ഇനി ഒരു  കാര്യം മാത്രം ശ്രെദ്ധിച്ചാൽ മതി വയർ ഒന്ന്  ചോട്ടിച്ചു പിടിക്കണം അകപാടെ 2 മിനിറ്റ്ത്തെ  കാര്യമേ ഉള്ളു അപ്പോഴേക്കും  ഞങ്ങൾ കർട്ടൻ ഇട്ടോളാം "

അങ്ങനെ നാണു യേശു തട്ടിലേക്ക്.....

സ്റ്റേജിന്റെ നടുക്കായി കുരിശ്...  അതിലേക്ക്  നാണു ഏട്ടൻ എന്ന യേശു ബന്ധിതൻ ആയി. കൈയും കാലും കുരിശിലേക്കു  വലിച്ചു  കെട്ടി ; കുരിശു  പൊക്കി  നിർത്തി .മൈക്ക് കൃത്യമായി നാണു ഏട്ടന്റെ മുഖത്തിന്റെ അടുത്തേക്ക് നീക്കി ഇട്ടു ...  ബാക്കി  കഥാപാത്രങ്ങൾ കുരിശിനു മുന്നിൽനിരന്നു.

മൂന്നാമൻ  കുരിശിന്റെ അടുത്തോട്ടു മാറി  നിന്നു ഓർമിപ്പിച്ചു "നാണുവേട്ടാ വയർ  ഒന്ന്  ചൊട്ടിച്ചു പിടിക്കാൻ മറക്കണ്ട "

" എല്ലാം റെഡി  ok ??
"Ok"മൂന്നാമൻ വിളിച്ചു പറഞ്ഞു
കർട്ടൻ പൊങ്ങി
ക്രൂശിതനായ  ദേവപുത്രൻ....
സദസ് നിശബ്ദം....

പെട്ടന്ന്  മൂന്നാമൻ പറഞ്ഞത്  ഓർത്ത നാണുവേട്ടൻ  തന്റെ വയർ  ഉള്ളിലേക്ക്  ചോട്ടിച്ചതും  അരക്കു കെട്ടിയിരുന്ന  തോർത്തു മുണ്ടു  അഴിഞ്ഞു  താഴേക്ക്‌  വീണതും  ഒന്നിച്ചു  കഴിഞ്ഞു. കൈകാലുകൾ പിടിച്ചു  കെട്ടിയിട്ട  നാണു യേശു  കുരിശിൽ  കിടന്നു  പിടഞ്ഞു.

"ഡാ  നായിന്റെ മക്കളെ  ഇതിനൊരു ന്നോടാ  എന്നെ  ഇവിടെ കൊണ്ട് വന്നു  കെട്ടിയിട്ടത്.... ' പിന്നെ ആ നാണു  യേശു വിളിച്ചു  പറഞ്ഞത്  അരാമിയാ ആണോ  സംസ്‌കൃതം ആണോ  എന്നു  വ്യക്തം  അല്ലാ. 

ഒരു  സെക്കൻഡ് നിശ്ശബ്ദതക്കു ശേഷം  ഉരുൾ പൊട്ടൽ  പോലെ സദസ്  മുഴുവൻ  ആർത്തു  ചിരിക്കാൻ  തുടങ്ങി... 

അതിന് മുൻപൊന്നും അവർ  ആരും കണ്ടിരുന്നില്ല  ആയിഷ  ജെട്ടി ഇട്ടു  ക്രൂശിതനായ ഒരു  യേശുവിനെ.. അവരാരും  കേട്ടിരുന്നില്ല  ഇത്ര കടുത്ത തിരുവചനങ്ങളും...

നുറുങ്ങ്

ഈ  കഥയിൽ  യേശുവിനും നാണുവേട്ടനും  പിന്നെ  നമ്മുടെ  മൂവർ  സംഘത്തിനും  മാത്രേ  കാര്യോള്ളു .....  മതവാദികൾ....  തീവ്രവാദികൾ...... ഒരു  വാദവും ഇല്ലാതെ വെറുതെ ഭരിക്കുന്നവർ.....വെറുതെ   ഭരിക്കപ്പെടുന്നവർ.... ഇവർക്കൊന്നും തന്നെ  ഒരു  വിധത്തിലുള്ള  കാര്യവും  ഇല്ല !!അതുകൊണ്ട് ആ  ബാധകൾ ഒന്നും  ഈ വഴി  വരണ്ട....

                 ശുഭം അത്ര  തന്നെ !!!

No comments:

Post a Comment