അകലെങ്ങളിൽ ആയിരുന്നു നമ്മൾ -
എന്നാൽ ആ അകലങ്ങളെ അറിഞ്ഞിരുന്നില്ല നമ്മൾ !
വര്ഷങ്ങൾക്കും മാസങ്ങൾക്കും ,ദിവസങ്ങൾക്കും
ഒരേ അകലങ്ങൾ ആയിരുന്നു
അവ എല്ലാം നിമിഷങ്ങളായി കൊഴിഞ്ഞിരുന്നു
വസന്തത്തിൽ വിരിഞ്ഞ പൂക്കളും
ശരത് സന്ധ്യകളിൽ കൊഴിഞ്ഞ പൂക്കളും
ഒരേ അകലങ്ങളിൽ ആയിരുന്നു
അവ നമ്മുടെ ഇണക്കങ്ങളുടെയും
പിണക്കങ്ങളുടെയും അകലങ്ങളിൽ ആയിരുന്നു
ആകാശത്തിൻ നീലിമ കടലിന്റെ അഗാധതയിൽ അലിഞ്ഞതും
അതേ അകലങ്ങളിൽ ആയിരുന്നു
നിൻ മിഴി കോണുകളിൽ വിരിഞ്ഞ സ്വപ്നങ്ങളുടെ അകലങ്ങളിൽ ആയിരുന്നു !
തിരകൾ തീരങ്ങളെ പുൽകി ഉണർന്നത്
അതേ അകലങ്ങളിൽ ആയിരുന്നു
എൻ പാദമുദ്രകളെ പിൻതുടർന്ന
നിൻ പാദങ്ങളുടെ അകലങ്ങളിലായിരുന്നു !
മേഘങ്ങൾ മഴയായി പെയ്‌തതും
പുഴകളായി ഒഴുകി കടലിൽ ചേർന്നതും
അദേ അകലങ്ങളിൽ ആയിരുന്നു
ചുമ്പന വർഷമായി നിന്നിൽ പെയ്‌തിറങ്ങിയ എൻ തപ്ത നിശ്വാസങ്ങളുടെ അകലങ്ങളിൽ ആയിരുന്നു
ഈ അകലങ്ങളെ എല്ലാം അകലെക്ക് മാറ്റി
നീയെൻ അരികിൽ വന്ന് നിന്നതും
അതേ അകലങ്ങളിൽ ആയിരുന്നു
നമ്മുടെ സ്വപ്നങ്ങളുടെയും ജീവിതങ്ങളുടെയും അകലങ്ങളിൽ ആയിരുന്നു !
No comments:
Post a Comment