അകലങ്ങളുടെ അപാരതയിൽ ഏകനായ്,
അരുണ പഥങ്ങൾക്കെതിരായി -പറന്നുയർന്നു ഗരുഡൻ എന്ന പക്ഷി ശ്രെഷ്ട്ടൻ !
അനന്തമാം ആകാശത്തിൻ മൗനം പോലെ
നിറഞ്ഞൊരാ ഹൃത്തടത്തിൻ വിങ്ങൽ
ഏകാന്തമാം കർമപഥങ്ങളിൽ ചിതറി തെറിച്ചു മാനവകുലത്തിൻ ധർമ്മ ബോധങ്ങൾക്കൊപ്പം !
പറന്നുയരും ആ വൻ ചിറകുകൾക്കപ്പുറം
അറിഞ്ഞിരുന്നില്ലാരും നിശബ്ദമാം നൊമ്പരം
തന്നിൽ തുളച്ചു കേറും ഏകാന്തതയുടെ അമ്പുകൾ
പറിച്ചു മ റ്റിലവൻ ,ആരോടും പറഞ്ഞതുമില്ലവൻ
നിത്യത തൻ ദാസിയാം അവളെ എന്നേക്കുമായി മോചിതയാക്കീടുവാൻ
കാമ ലോഭ മോഹാദികളാം ഉരഗങ്ങൾക്ക്
അനശ്വരതയുടെ ദേവാമൃതം കാഴ്‌ച വെക്കാൻ പറന്നുയർന്നൊരാ കശ്യപി
ദേവാസുരർ യുദ്ധം ചെയ്യും അനശ്വരതയെ
സ്വയം ആശ്ലേഷിക്കാതെ
അമൃത കുംഭവുമായി പോവും പക്ഷി പ്രബലനെ കണ്ടു സ്‌തബ്ധനായി ജനാർദനൻ !
അമൃതിനെ പോലും നശ്വരമായി കണ്ട
ജിതാന്ദകൻ
പറന്നുയർന്നു പുത്ര ധർമത്തിൻ വിഹായസ്സിൽ
കഴിവുകളെ വരങ്ങളാൽ തളച്ചിടും ദേവ പ്രജ്ഞയാൽ ബന്ധിയാവുമ്പോഴും
പറന്ന് ഉയർന്നു ഏകനാം ഗരുഡൻ തൻ ധർമ്മ ബോധം
അമൃത കുംഭത്തിനൊപ്പം നഷ്ടപെടുമെന്ന്
ഭയന്നൊരാ ദേവേന്ദ്ര പദം
വിരിഞ് വീശുമാ വൻ ചിറകുൾക്കിടയിൽ
സുരക്ഷ തേടവേ
കാമ ലോഭ മോഹാദികളാം ഉരഗങ്ങൾ
ആ വിശ്വരൂപിക്ക് ഇരകളായി തീർനീടുന്നു !
നിശബ്ദതയിൽ വാക്കുകൾ,
ഇരുളിൽ പ്രകാശവും,
മരണത്തിൽ ജീവനും
വഴി തെളിച്ചു ഏകനാം അവനുടെ പാതയെ
അപൂര്ണതയിൽ ഉരുകിയ സഹോദര -വിദ്വേഷത്തിൽ ദഹിച്ചിടും മാതാവിനെ
പൂര്ണതയുടെ പുത്ര ബോധത്താൽ
വിമുക്‌തനാക്കാൻ പറന്ന് ഉയർന്നു ഗരുഡനാം പക്ഷി രാജൻ.
പറന്നുയരും ആ വൻ ചിറകുകൾക്കപ്പുറം
അറിഞ്ഞിരുന്നില്ലാരും നിശബ്ദമാം നൊമ്പരം
തന്നിൽ തുളച്ചു കേറും ഏകാന്തതയുടെ അമ്പുകൾ
പറിച്ചു മ റ്റിലവൻ ,ആരോടും പറഞ്ഞതുമില്ലവൻ
ധർമത്തെ തോളിൽ ഏറ്റി കർമത്തിൽ ചരിപ്പവൻ -
തന്നുടെ ശക്‌തമാം ചിറകുകൾ നേടിയത് മാനത്തിൻ ശൂന്യത മാത്രം !
No comments:
Post a Comment