Wednesday, 6 July 2016

മഴയിലൂടെ ഒരു യാത്ര


അങ്ങനെ  പല്ല്  തേപ്പും മറ്റ്‌  കലാപരിപാടിയും കഴിച്ചു  സുന്ദരൻ ആയി  ഞാൻ  ബെഡിലേക്കു  മറിഞ്ഞു .ഉറങ്ങുന്നതിനു  മുന്നേ ഒന്നൂടെ  FB whatzup  ദേവി  ദേവന്മാരെ  വണങ്ങി  headset എടുത്തു  ചെവിയിൽ  തിരുകി sound cloud ൽ rain sounds ഓൺ  ആക്കി . Light  അണച്ചു  കിടന്നു.. ( ഈ  മരുഭൂമിയിൽ  technicaly supported  മഴ  പെയ്തു  തുടങ്ങി )

ഇരുട്ടിൽ നനുത്ത  മഴ ... അകലങ്ങളിൽ മുഴങ്ങുന്ന  ഇടി... രാവിന്റെ മങ്ങിയ വെളിച്ചത്തിൽ  ഞാൻ  വീണ്ടും  എന്റെ  പഴയ  ഫ്ലാറ്റിലെ  കട്ടിലിൽ...... വർഷങ്ങളുടെ പഴക്കവും, വിരിഞ്ഞു കൊഴിഞ്ഞ  നനുത്ത  കൗമാര സ്വപ്നങ്ങളുടെ ചൂടും  എന്നെ  വീണ്ടും  പുതഞ്ഞു.

അടുത്ത്  കിടന്നു  ഉറങ്ങുന്ന  അനിയന്റെ  നേരിയ കൂർക്കം വലിക്കിടെയിലൂടെ , ഇരുട്ടിലും  തെറ്റാത്തത്ര  പരിചയം ഉള്ള ഞങ്ങളുടെ  മുറിടെ വാതിൽ  വളരെ  ശ്രെദ്ധിച്ചു മെല്ലെ  തുറക്കപ്പെടുന്നു. കാൽ ഒച്ചയിൽ നിന്ന് തന്നെ  ഞാൻ  അറിയുന്നു  അച്ഛൻ.

അച്ഛൻ ഞങ്ങളുടെ  പുതപ്പു  നേരെ  ആക്കി,ജനലുകൾ  വാതിൽ   എല്ലാം  ഒന്നൂടെ  പരിശോധിച്ചു വീണ്ടും ഇരുട്ടിലേക്ക് മറയുന്നു . സാധാരണ പോലെ മയക്കത്തിലേക്ക് വഴുതി  വീഴേണ്ട എന്റെ ഉള്ളിൽ ആരോ  ചോദിക്കുന്നു  ഈ  അച്ഛന്  ഉറക്കവും  ഇല്ലേ ? ആ  ചോദ്യത്തിന്റെ  തുടർച്ച എന്നോണം ഞാൻ  അച്ഛന്റെ പിറകെ..

ഒന്നൂടെ  ഉറങ്ങുന്ന  അമ്മയെയും  നോക്കിട്, അടുക്കളയിലേക്കു  നടക്കുന്നു അച്ഛൻ. "ഈ  പാതിരാത്രി അടുക്കളയിൽ അച്ഛന്  ഏന്ദു  കാര്യം ?'എന്ന  അടുത്ത ചോദ്യം  ആയി  പിന്തുടരുന്ന  ഞാൻ

അച്ഛൻ  വളരെ  ശ്രെദ്ധിച്ചു  അരി  ഇട്ടു  വെക്കുന്ന  പെട്ടി  എടുത്ത് അരി  മുറത്തിലേക്ക്  ഇട്ടു.  അതിൽ  നിന്ന്  കറുത്ത  അരിയും കല്ലും  പെറുക്കാൻ  തുടങ്ങുന്നു. ഉച്ചക്ക്  ചോറ്  ഉണ്ണുമ്പോൾ  കറുത്ത  അരിയോ  കല്ലോ  കാണുമ്പോൾ  അമ്മയോട്  ദേഷ്യ പെടുന്ന  അച്ഛനെ  മാത്രം  അറിഞ്ഞിരുന്ന  ഞാൻ  വായും  പൊളിച്ചു  നിക്കുമ്പോഴും  മഴ  പെയുകയാണ്...  നിർത്താതെ തോരാതെ.

Sound cloud ലെ മഴ  തീർന്നിരുന്നു. അതിനു  പകരം  AC ടെ ഇരുമ്പൽ  മാത്രം...

എന്റെ  ചെവികളിൽ  അപ്പോഴും  പെയ്തു  തീരാത്ത മഴക്കാലം.......  കണ്ണുകളിൽ  ആ മഴ കാലത്ത്  പെയ്യാതിരുന്ന  ഒരു  വലിയ  മഴ തുള്ളി......  തൊണ്ടയിൽ  കുരുങ്ങി  പോയ  ഒരു  ഏങ്ങൽ........ 

ഞാൻ  ഉറങ്ങുകയാരുന്നോ  അതോ  ഉണരുകയാരുന്നോ ?

വർഷങ്ങൾക്കിപ്പുറം അച്ഛൻ  എന്നിൽ  അമൃതവർഷിണി  ആയി  പെയ്തു  കൊണ്ടേ ഇരുന്നു.  നിലക്കാതെ, ശാന്തമായി ......

No comments:

Post a Comment